പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ ബി.ജെ.പി.-സി.പി.എം. സംഘട്ടനത്തില്‍ ഇരുവിഭാഗങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി. വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തൊയക്കാവ് പൊന്നറമ്പില്‍ കൃഷ്ണന്റെ മകന്‍ ശിഷോയ് (24), സഹോദരന്‍ ഷിബി (20) എന്നിവരെ മുല്ലശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും സി.പി.എം പ്രവര്‍ത്തകരും തൊയക്കാവ് സ്വദേശികളുമായ കുറ്റിക്കാട്ട് വെളുത്തേടത്ത് നാരായണന്റെ മകന്‍ മുരുകന്‍ (28), ...Read More
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പരാജയപ്പെടാനിടയാക്കിയ കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകാത്തത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും ബ്ലോക്ക്കമ്മിറ്റിയും വിളിച്ചുചേര്‍ത്ത് തോല്‍വിയെക്കുറിച്ച് വിലയിരുത്താത്തതിനെതിരെ കെ.പി.സി.സി. പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. പ്രസിഡന്റ് കെ.വി. സത്താര്‍ ...Read More
ഗുരുവായൂര്‍: ക്ഷേത്രം മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിദ്വാന്‍ കെ. ഭാസ്‌കരന്‍നായര്‍ യജ്ഞാചാര്യനായി ഗീതാജ്ഞാനയജ്ഞം ബുധനാഴ്ച ആരംഭിക്കും. ജൂണ്‍ 13നാണ് സമാപനം. സന്ധ്യയ്ക്ക് ഏഴ് മുതല്‍ എട്ടര വരെയാണ് യജ്ഞം. യജ്ഞത്തിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് രുക്മിണി ഓഡിറ്റോറിയത്തില്‍ വിവിധ മേഖലകളിലെ ആചാര്യന്മാരെ ആദരിക്കുമെന്ന് സംഘാടകന്‍ കണ്ണന്‍സ്വാമി അറിയിച്ചു. ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണന്റെ ജാലവിദ്യയും സംഗീതജ്ഞ നന്ദിനിയുടെ ഗാനാര്‍ച്ചനയും ...Read More
ഗുരുവായൂര്‍:അന്യംനിന്നുപോകുന്ന നാട്ടുമാവുകളുടെ സംരക്ഷണാര്‍ത്ഥം പത്തോളം ഇനം നാട്ടുമാവുകളുടെ മുപ്പതോളം തൈകള്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് വളപ്പില്‍ നട്ടു. നേച്ചര്‍ ക്ലബ്ബിന്റെയും എന്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ പരിപാടി നടത്തിയത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. രവീന്ദ്രനാഥ് ആദ്യത്തെ തൈ നട്ട് മാന്തോപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള ഒട്ടേറെ പേര്‍ നൂറിലധികം ഫലവൃക്ഷത്തൈകള്‍ ...Read More
തൃശ്ശൂര്‍ ചൊവ്വാഴ്ച ജില്ലാ കോടതിവളപ്പിലെ പോലീസ് സുരക്ഷ കണ്ട് ഏതെങ്കിലും വി.ഐ.പി വരുന്നുവെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കും. എന്നാല്‍, സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് കോടതിയില്‍ നല്‍കിയ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞദിവസം പ്രതിക്ക് നേരെ കോടതിവളപ്പില്‍ ആക്രമണമുണ്ടായതിനാല്‍ ഒരു സി.ഐ.യുടെ നേതൃത്വത്തില്‍ ദ്രുതവിന്യാസസേന ഉള്‍പ്പെടെ വന്‍ സായുധ പോലീസ്‌നിരയാണ് അയ്യന്തോളിലെ കോടതിവളപ്പില്‍ എത്തിയത്. രാവിലെ പ്രതിയെ ഒരു ...Read More
ഗുരുവായൂര്‍:അമ്പത്തഞ്ച് വര്‍ഷം മുടങ്ങാതെ ദിവസവും പതിനായിരത്തോളം തിരികള്‍ തെറുത്ത് ഗുരുവായൂരപ്പന് വിളക്കുകള്‍ തെളിയിച്ച മനയത്ത് രാമകൃഷ്ണന്‍ നായര്‍ വിടപറഞ്ഞതും ദീപസമര്‍പ്പണം നടത്തിയായിരുന്നു. ക്ഷേത്രത്തില്‍ ഞായറാഴ്ച രാത്രി ചുറ്റുവിളക്കിന് ആയിരക്കണക്കിന് ദീപങ്ങളില്‍ തിരിയിട്ട് കത്തിച്ചതിനുശേഷം പത്തരയോടെയാണ് കാരക്കാട് ഇടപ്പുള്ളിയിലെ വസതിയിലെത്തിയത്. തിങ്കളാഴ്ചയ്ക്കുള്ള തിരിക്ക് നാല്‍പ്പതോളം പുതിയ മുണ്ടുകള്‍ കഷണങ്ങളാക്കാനുള്ള ശ്രമം തുടങ്ങിവെച്ച് കിടന്നു. പുലര്‍ച്ചെ ഒരുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ട ...Read More
ഗുരുവായൂര്‍: ഗുരുവായൂരിലും ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്തതായി വലപ്പാടില്‍ പോലീസ് പിടിയിലായ പ്രതി റിയാസ് സൂചന നല്‍കിയതായി ഗുരുവായൂര്‍ പോലീസ് പറഞ്ഞു. ആറുപവന്‍ ആഭരണവും കവര്‍ന്ന കൂട്ടത്തില്‍ ഉള്‍പ്പെടും. എന്നാല്‍ പരാതിക്കാര്‍ രംഗത്ത് വരാത്തത് പോലീസിന് പ്രശ്‌നമാണ്. Read More
രുവായൂര്‍: പതഞ്ജലി യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം തിങ്കളാഴ്ച ആരംഭിച്ചു. ഗുരുവായൂര്‍ മഹാരാജ ദര്‍ബാര്‍ ഹാളില്‍ രാവിലെ 6.30 നാണ് പരിശീലനം. പങ്കെടുക്കാന്‍ 9846424856 എന്ന നമ്പറില്‍ ബന്ധപ്പെടണം. Read More
ഗുരുവായൂര്‍: ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ടി.എന്‍. പ്രതാപന്‍ ആസ്ഥാനത്ത് തുടരുന്നതിന് അര്‍ഹതയില്ലെന്ന് സംഘനയുടെ ഒരുവിഭാഗം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റിനെ പരസ്യമായി വിമര്‍സിച്ച പ്രതാപന്‍ സ്ഥാനം ഉടനെ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. സി.എന്‍. പ്രേംഭാസി അധ്യക്ഷനായി. എന്‍. രാജന്‍, ഗോപകുമാര്‍, ശിവകുമാര്‍. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. Read More
കുന്നംകുളം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ മുറ്റത്തെ മരമുത്തശ്ശിയെ പൂമാല അണിയിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ മേരി പോള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും പോസ്റ്റര്‍ നിര്‍മാണ മത്സരവും ഉണ്ടായി. വൃക്ഷത്തൈ വിതരണം സിസ്റ്റര്‍ നൈര്‍മല്യയും സമ്മാനദാനം അധ്യാപിക ലീലയും നിര്‍വഹിച്ചു. Read More