പോലീസും -ദേവസ്വം ജീവനക്കാരുമായുള്ള തര്‍ക്കം ഗുരുവായൂര്‍ ദേവസ്വം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

ഗുരുവായൂര്‍:പോലീസും ദേവസ്വം ജീവനക്കാരുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാരുടെ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ബുധനാഴ്ച ചേര്‍ന്നു.

കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ നാലമ്പലത്തിലേക്ക് പ്രവേശിക്കുക്കുന്നത് ദേവസ്വം ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ സിഐ എസ്.അഭിലാഷ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിരുന്നു. പോലീസു കാരനെ തടഞ്ഞാല്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കിയെന്നു കാണിച്ച് ജീവനക്കാര്‍ക്കെതിരെ കേസെടുക്കേണ്ടി വരുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ക്ഷേത്രത്തില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ ക്ഷേത്രത്തിലെ രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കണമെന്ന കോര്‍ കമ്മിറ്റി യോഗ തീരുമാനം അവര്‍ ലംഘിച്ചെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇക്കാര്യം യോഗത്തിനുശേഷം ഭാരവാഹികള്‍ ക്ഷേത്രം ഭരണസമിതിയെ അറിയിക്കുകയും ചെയ്തു. യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി. മുരളി, വി.ബി. സാബു, കെ. സതീഷ് കുമാര്‍, സി.വി. വിജയന്‍ സി.എം. രവീന്ദ്രന്‍, പി.എ. ശ്രീനിവാസന്‍, സൗമ്യന്‍, എ.കെ., വിനോദ് കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.


No Comments so far.

Leave a Reply