പാരമ്പര്യ പ്രവൃത്തി കാരണവരെ അനുസ്മരിച്ചു
ഗുരുവായൂര്‍: അരനൂറ്റാണ്ടിലേറെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരങ്ങള്‍ കൃത്യമായി പാലിച്ച് പാരമ്പര്യ വിളക്കുവെപ്പ് പ്രവൃത്തി നിര്‍വഹിച്ച മനയത്ത് രാമകൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ ക്ഷേത്രാചാരക്ഷേമസമിതി യോഗം അനുസ്മരിച്ചു.
നഗരസഭ കൗണ്‍സിലര്‍ വാസുദേവന്‍ അധ്യക്ഷനായി. എ. വേണുഗോപാല്‍, കെ.എസ്. ഭരതന്‍, അഡ്വ. ഗിരിജാചന്ദ്രന്‍, വി. അച്യുതക്കുറപ്പ്, പി. ഗോപാലകൃഷ്ണന്‍, രവി ചങ്കത്ത്, വി. ബാലചന്ദ്രന്‍നായര്‍, കെ.ടി. ശിവരാമന്‍, എന്‍.കെ. ബാലകൃഷ്ണന്‍, കെ. അനില്‍കുമാര്‍, മുരളി മണ്ണുങ്ങല്‍, ബാലന്‍ വാറണാട്ട്, കോങ്ങാട്ടില്‍ അരവിന്ദാക്ഷന്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.