കോട്ടപ്പടി പള്ളിയില്‍ വറതച്ചന്റെ ശ്രാദ്ധാചരണത്തിന് ആയിരങ്ങള്‍

June 9th, 2011 by admin

ഗുരുവായൂര്‍:കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ ബുധനാഴ്ച നടന്ന പുണ്യശ്ലോകനായ വറതച്ചന്റെ 97 -ാം ശ്രാദ്ധാചരണത്തിലും ശ്രാദ്ധ സദ്യയിലും ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ അനുസ്മരണ ബലിയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍ ജോസ് ഇരിമ്പന്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ശ്രാദ്ധ സദ്യ വെഞ്ചരിപ്പ് വികാരി ഫാ. ജോസ് തെക്കേക്കര നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കുള്ള ചോറൂണിന് അസി. വികാരി ഫാ. ജിന്‍േറാ ചിറ്റിലപ്പിള്ളി കര്‍മ്മിയായി. ഒട്ടേറെ കുട്ടികള്‍ക്കാണ് ചോറൂണ്‍ നടത്തിയത്. പള്ളിയിലെ നവീകരിച്ച മ്യൂസിയം കാണാന്‍ ഏറെ തിരക്കനുഭവപ്പെട്ടു.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>