കോളേജ് വിദ്യാര്‍ഥിനികള്‍ വൃക്ഷത്തൈകള്‍ നട്ടു
ഗുരുവായൂര്‍: ലിറ്റില്‍ഫ്‌ളവര്‍ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥിനികള്‍ 750ല്‍പരം വൃക്ഷത്തൈകള്‍ നട്ടു. തൃശ്ശൂര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്നാണ് തൈകള്‍ എത്തിച്ചത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മരിയവിക്ടര്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജീസ്മ, ശിവദാസ് താണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.