ഓം നമോ നാരായണായ യഥോധര്‍മ്മസ്തതോജയഃ
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

Alberuni’s Indica

ശാസ്ത്രം, ഗണിതം, സാഹിത്യം, ജ്യോതിശാസ്ത്രം, വൈദ്യം, തത്വചിന്ത, വാസ്തു വിദ്യ തുടങ്ങിയ മേഖലകളിൽ വ്യക്തമായ മുദ്ര പതിപ്പിച്ചവരാണ് ഭാരതീയർ പ്രാചീന കാലം മുതൽ പേർഷ്യക്കാരായ അബാസിദ് ഖലീഫകൾ പ്രീ -ഇസ്ലാമിക് ശാസ്ത്ര, വിദ്യയിൽ ആകൃഷ്oരായി ഭാരതത്തിലേക്ക് വിവിധ ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവുകളും, തെളിവുകളും ശേഖരിക്കാൻ പണ്ഡിതന്മാരെയും കച്ചവടക്കാരേയും അയക്കുന്നു 
ബാഗ്ദാദിലേക്ക് ഒരു ഇന്ത്യൻ പണ്ഡിതൻ രണ്ട് ഗണിത ശാസ്ത്ര വർക്കുകൾ 770 ൽ കൊണ്ട് വന്നു 17ാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ഗണിതജ്ഞൻ ബ്രഹ്മ ഗുപ്തന്റ 
ബ്രഹ്മസിദ്ധാന്തം ( അറബികൾക്ക് സിന്ധ് ഹിന്ധ്) ആയിരുന്നു അതിൽ ഒന്ന് അൽജിബ്രയുടെ (ബീജഗണിതം) ആദ്യ ആശയങ്ങൾ അതിൽ ഉണ്ടായിരുന്നു ഒമ്പതാം നൂറ്റാണ്ടിൽ പ്രശസ്ത ഇസ്ലാമിക ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ മുഹമ്മദ് ഇബ്ൻ മൂസ അൽ-ഖ്വാരിസ്മി ഈ ഗ്രന്ഥവും ഗ്രീക്ക് ജ്യോമട്രിയും ചേർത്ത് വെച്ച് അൽജിബ്ര എന്ന ഗണിത ശാഖ കണ്ടെത്തുന്നത് അൽജിബ്രയുടെ പിതാവായി ഖ്വരിസ്മി അറിയപ്പെടുന്നു അൽഗോരിതം എന്ന് വിളിക്കുന്ന, ഇന്ത്യൻ അക്കങ്ങൾ കൊണ്ട് കണക്ക് കൂട്ടലും ഖ്വാരിസ്മിയുടെ സംഭാവനയാണ് രണ്ടാമത്തെ കൈയ്യെഴുത്തു പ്രതിയിൽ”പൂജ്യം”എന്ന കണ്സപ്റ്റ് അടക്കം ഉൾക്കൊള്ളുന്ന അക്കങ്ങൾ എഴുതുന്നതിനെക്കുറിച്ചായിരുന്നു ഇത് ലോകത്തിന് അന്ന് അറിവില്ലാത്തതായിരുന്നു ഇസ്ലാമിക പണ്ഡിതന്മാർ ഈ ഇന്ത്യൻ അക്കങ്ങൾ എഴുതുന്ന സമ്പ്രദായത്തെ ഹിന്ദി (ഇന്ത്യൻ) ന്യൂമറൽസ് എന്നാണ് വിളിച്ചിരുന്നത് പിന്നീട് യൂറോപ്യൻമാർ ഇവയെ അറബിക്ക് ന്യൂമറൽസ് എന്ന് വിളിച്ചു മുസ്ലിംകൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇവയെല്ലാം മൊത്തമായി സ്വന്തം മതത്തിന്റെ ശാസ്ത്രീയതയുടെ ഭാഗമായി ഏറ്റെടുക്കാറുണ്ട്

ബർണാർഡ്‌ ലൂവിസ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇതേ കുറിച്ച് പ്രതിപാതിക്കുന്നത് ഇപ്രകാരം ആണ്

“the Moslem Empire inherited the knowledge and skills of the ancient Middle east, of Greece and of Persia, it added to them new and important innovations from outside, such as the manufacture of paper from China and decimal positional numbering from India The decimal numbers were thus transmitted to the West, where they are still mistakenly known as”Arabic”numbers, honoring not their inventors but their transmitters”

പുരാതന ഇന്ത്യൻ കണ്ടുപിടുത്തങ്ങളെ കുറിച്ച് വ്യക്തമായി അൽ ബിരുണി (1050) തന്നെ അര്ദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ”ഇൻഡിക്ക”യിൽ എഴുതി വെച്ചിട്ടുണ്ട് എഡ്വേർഡ്‌ സച്ചാവോ എന്ന അറബിക് പണ്ഡിതൻ ഈ പുസ്തകം 1880 ൽ മൊഴിമാറ്റം നടത്തുകയും 1910 ൽ അൽബിറൂണിയുടെ ഇന്ത്യ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു ഗണിത ശാസ്ത്രത്തിലെ ഇന്ത്യയുടെ കണ്ടെത്തലുകളെ കുറിച്ച് അൽബിരുണി പറയുന്നത് നോക്കുക,

“They do not use the letter of their alphabet for numerical notation, as we use the Arabic letters in the order of Hebrew alphabet… The numerical signs which we use are derived from the finest forms of the Hindu signs…The Arabs, too, stop with the thousand, which is certainly the most correct and the most natural thing to do… Those, however, who go beyond the thousand in their numeral system, are the Hindus, at least in their arithmetical technical terms, which have been either freely invented or derived according to certain etymologies, whilst in others both methods are blended together They extend the names of the orders of numbers until the eighteenth order for religious reasons, the mathematicians being assisted by the grammarians with all kinds of etymologies”

സച്ചാവോ പറയുന്നത് ഹിന്ദു ശാസ്ത്ര അറിവുകൾ അറേബ്യൻ നാട്ടിലേക്ക് കൂടുതലായി എത്തുന്നത് ഖലീഫ ഹാരുൺ അൽ റഷീദിന്റെ കാലത്താണ് എന്നാണ് ( 786–808) ബൽക്കനിൽ നിന്നുള്ള ബർമാക്ക് എന്ന മന്ത്രി കുടുംബം ഇസ്ലാമിലേക്ക് മാറിയെങ്കിലും തങ്ങളുടെ പാരമ്പര്യ ബുദ്ധിസ്റ്റ് വിശ്വാസങ്ങൾ പൂർണ്ണമായി കയ്യൊഴിഞ്ഞിരുന്നില്ല ഇരദേഹത്തെ കുറിച്ച് പറയുന്നത്,

“…sent scholars to India, there to study medicine and pharmacology Besides, they engaged Hindu scholars to come to Baghdad, made them the chief physicians of their hospitals, and ordered them to translate from Sanskrit into Arabic books on medicine, pharmacology, toxicology, philosophy, astrology, and other subjects Still in later centuries, Muslim scholars sometimes traveled for the same purposes as the emissaries of the Barmak, eg Almuwaffuk, not long before Alberuni’s time…”

“ഇതു മാത്രമല്ല പാമ്പുകളെ കുറിച്ച്, വിഷം, മൃഗചികിത്സ, ലോജിക്, തത്വചിന്ത, എത്തിക്ക്സ്, രാഷ്ട്രീയം, യുദ്ധതന്ത്രത്തെ കുറിച്ചുള്ള അറിവുകളും ഇന്ത്യയിൽ നിന്നും അറബികൾ മൊഴിമാറ്റം ചെയ്തു പല അറബ് ലേഖകരും ഒറിജിനൽ കംപോസിഷനുകൾ, കന്ററികൾ, കയ്യെഴുത്തു പ്രതികൾ തുടങ്ങിയവയിൽ നിന്നും ഹിന്ദുക്കളോട് ചോദിച്ചുമാണ് ഇതെല്ലാം വിവർത്തനം ചെയ്തിരുന്നത് അവരുടെ ഇഷ്ട വിഷയം ഗണിതമായിരുന്നു കാരണം ഗണിതത്തെക്കുറിച്ചുള്ള അറിവുകൾ അൽകിന്ദി ( അറബ് തത്വചിന്തയുടെ പിതാവ്) തുടങ്ങിയവരുടെ എഴുത്തുകളിലൂടെ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു”

Excerpts from Alberuni’s Indica(d1050) translated by Arabic scholar Edward Sachau in his publication”Alberuni’s India”1910

Updated: — 6:42 am
श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar