ഓം നമോ നാരായണായ Prasad – A Need of Guruvayoor !!! The most ambitious development project in the history of Guruvayur temple and the town is falling apart even before it has begun. PRASAD – A Multi-Crore Dream For Guruvayur. Adv.Vinod Iyer Bharatheeya Vichara Kendram, Guruvayur Sthaneeya Samithi
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

ഭാരതത്തില്‍ ആദ്യം നടതുറക്കുന്ന ക്ഷേത്രം

കോട്ടയത്തിനു പടിഞ്ഞാറുള്ള “തിരുവാര്‍പ്പ്” എന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം .ഒട്ടേറെ പ്രത്യേകതകള്‍ ഇവിടുത്തെ ആചാര പദ്ധതികള്‍ക്കുണ്ട്. വെളുപ്പിന് രണ്ടു മണിക്ക് കൃത്യമായി നട തുറക്കണം എന്നതാണ് ഏറ്റവും പ്രധാനം . പണ്ട് ഇവിടുത്തെ പൂജാരിയെ,സ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ കയ്യില്‍ ശ്രീകോവിലിന്‍റെതാക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നത്രേ . ഇനി അബദ്ധവശാല്‍ താക്കോല്‍ കൊണ്ട് നടതുറക്കാന്‍ കഴിയാതെ വന്നാല്‍ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാനായിരുന്നു ഇത് . അത്രയ്ക്കും സമയം കൃത്യമാകണം . നട തുറന്നാല്‍ ആദ്യം അഭിഷേകം നടത്തി ഉടന്‍ നിവേദ്യം നടത്തുകയും വേണം . ആദ്യം നടത്തുന്ന ഇവിടുത്തെ നിവേദ്യം അമ്പലപ്പുഴ പാല്‍പ്പായസം പോലെ പ്രസിദ്ധമാണ് . ഉഷപ്പായാസം എന്ന് പറയുമെങ്കിലും “തിരുവാര്‍പ്പില്‍ ഉഷ ” എന്ന അപര നാമമാണ് ഏറെ പ്രസിദ്ധം . അഞ്ചുനാഴിഅരി ,അമ്പതുപലം ശര്‍ക്കര ,അഞ്ചുതുടം നെയ്യ് ,അഞ്ചു കദളിപ്പഴം ,അഞ്ചു നാളികേരം ,എന്നിവ ചേര്‍ത്താണ് ഉഷപ്പായസം ഉണ്ടാക്കുന്നത്‌ . ഒരു മാസം വരെ ഈ പായസം കേടു കൂടാതെ ഇരിക്കുമത്രേ.അഭിഷേകം കഴിഞ്ഞാല്‍ വിഗ്രഹത്തി ന്‍റെ മുടി മാത്രം തോര്‍ത്തിയാല്‍ ഉടന്‍ ഈ പായസം നിവേദിക്കണം എന്നാണ് വ്യവസ്ഥ . അല്ലങ്കില്‍ വിശപ്പുമൂലം ഭഗവാന്‍റെ കിങ്ങിണി ഊരിപ്പോകും എന്ന് കരുതുന്നു .ഒരു ദിവസം ഏഴുനേരം നിവേദ്യം ഇവിടെയുണ്ട് . കൂടാതെ ഗ്രഹണ സമയത്ത് പൂജ നടക്കുന്ന ഏക ക്ഷേത്രം തിരുവാര്‍പ്പാണ്. പിന്നെയുമുണ്ട് പറയാന്‍ അത്താഴ പൂജ കഴിഞ്ഞു ദീപാരാധന നടത്തുന്ന ഏക ക്ഷേത്രവും ഇത് തന്നെ . ഇവിടുത്തെ കൃഷ്ണന്‍ രാവിലെ ഉഷപ്പായാസം കഴിച്ച ശേഷം അവിടെനിന്നും ഉച്ചയ്ക്ക് മുങ്ങും . അമ്പലപ്പുഴയ്ക്ക് . അവിടെ പാല്‍പ്പായസം വിളമ്പുന്ന സമയം അത് കഴിച്ചു മടങ്ങും . വൈകിട്ട് തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തില്‍ പോയി അത്താഴവും കഴിക്കും . കൂടാതെ അടയും ,അവില്‍ നനച്ചതും ,ഉണ്ണിയപ്പവും.

Updated: — 4:53 pm
श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar