ഓം നമോ നാരായണായ Prasad – A Need of Guruvayoor !!! The most ambitious development project in the history of Guruvayur temple and the town is falling apart even before it has begun. PRASAD – A Multi-Crore Dream For Guruvayur. Adv.Vinod Iyer Bharatheeya Vichara Kendram, Guruvayur Sthaneeya Samithi
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

ശ്രീകോവിൽ

ലക്ഷണമൊത്ത ചതുരാകൃതിയിലുള്ളതാണ് ഇവിടത്തെ ശ്രീകോവിൽ. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണം പൂശിയതാണ്. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകുന്ന ഓവ് സ്ഥിതിചെയ്യുന്നു. അകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹത്തെക്കൂടാതെ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത രണ്ട് വിഗ്രഹങ്ങൾ കൂടിയുണ്ട്. വെള്ളികൊണ്ടുള്ളതും പഴയതുമായ വിഗ്രഹമാണ് ശീവേലിക്കും മറ്റും എഴുന്നള്ളിക്കുന്നത്. ഉത്സവക്കാലത്തുമാത്രമേ സ്വർണ്ണവിഗ്രഹം എഴുന്നള്ളിക്കാറുള്ളൂ.

ചുവർച്ചിത്രങ്ങൾകൊണ്ടും ദാരുശില്പങ്ങൾകൊണ്ടും അതിമനോഹരമാക്കിയിട്ടുണ്ട് ഇവിടത്തെ ശ്രീകോവിൽ. ശിവൻ മോഹിനിയെ കണ്ട് മയങ്ങുന്നത്, പാലാഴിമഥനം, ശ്രീരാമപട്ടാഭിഷേകം, ഗണപതി – അങ്ങനെ നീളുന്നു ആ നിര. ശ്രീകോവിലിന്റെ വാതിലുകൾ പിച്ചളയിൽതീർത്ത് സ്വർണ്ണം പൂശിയവയാണ്. 101 മണികൾ ഈ വാതിലിലുണ്ട്. ശ്രീകോവിലിലേക്ക് കയറാനായി സോപാനപ്പടികൾ കരിങ്കല്ലിൽ തീർത്തവയാണ്. എന്നാൽ ഇപ്പോൾ അവയും സ്വർണ്ണം പൂശിയിട്ടുണ്ട്.

Updated: — 4:02 pm

Leave a Reply

Your email address will not be published. Required fields are marked *

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar