ഓം നമോ നാരായണായ Prasad – A Need of Guruvayoor !!! The most ambitious development project in the history of Guruvayur temple and the town is falling apart even before it has begun. PRASAD – A Multi-Crore Dream For Guruvayur. Adv.Vinod Iyer Bharatheeya Vichara Kendram, Guruvayur Sthaneeya Samithi
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

നാലമ്പലം

ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങൾ

അങ്കണംതിരുത്തുക

ശ്രീകോവിലിനു ചുറ്റുമുള്ള മുറ്റവും നടവഴിയും വാതിൽമാടങ്ങളും ചേർന്നതാണ്.

വാതിൽമാടംതിരുത്തുക

കിഴക്കുവശത്തുകൂടി അങ്കണത്തിലേക്ക് കടക്കുമ്പോൾ ഇരുവശത്തുമുള്ള ഉയർന്ന പ്ലാറ്റ്ഫോമുകളാണ് വാതിൽമാടം. തെക്കേ വാതിൽമാടത്തിന്റെ കിഴക്കേ തൂണിൽ ചാരിയിരുന്നാണ് നാരായണീയം രചിച്ചതെന്ന് വിശ്വസിയ്ക്കുന്നു. ഇന്ന് ആ സ്ഥലത്ത് അത് എഴുതിക്കാണിയ്ക്കുന്ന ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. പണ്ട് വടക്കേ വാതിൽമാടം പരദേശി ബ്രാഹ്മണന്മാർക്കുള്ളതായിരുന്നു. ഇന്ന് ഈ സ്ഥലങ്ങൾ പ്രത്യേകപരിപാടികൾക്കായി ഉപയോഗിക്കുന്നു. തെക്കേ വാതിൽമാടത്തിലാണ് നിത്യവും രാവിലെയുള്ള ഗണപതിഹോമവും

നമസ്കാരമണ്ഡപംതിരുത്തുക

ദീർഘചതുരാകൃതിയിൽ ശ്രീകോവിലിനുമുന്നിൽ തീർത്തതാണ് നമസ്കാരമണ്ഡപം. ഇവിടെ സൂക്ഷിച്ചിട്ടുള്ള പെട്ടിയിൽനിന്നാണ് മേൽശാന്തിയെ തിരഞ്ഞെടുക്കുന്നത്. പഴയ മേൽശാന്തി സ്ഥാനമൊഴിയുമ്പോൾ തന്റെ സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം ഇവിടെ നിക്ഷേപിക്കുകയാണ് ചെയ്യുക. തുടർന്ന് ഓതിക്കൻ ഇത് പുതിയ മേൽശാന്തിക്ക് കൈമാറുന്നു.

നാലമ്പലം

അങ്കണത്തിനു ചുറ്റും മേൽക്കൂരയോടുകൂറ്റിയതാണ് നാലമ്പലം. ഇതിനകത്ത് സ്ഥലം വളരെ കുറവാണ്. നാലമ്പലത്തിനൊത്ത നടുക്കായി ശ്രീകോവിൽ സ്ഥിതി ചെയ്യുന്നു. ചുറ്റുമുള്ള ബലിവട്ടത്തിൽ അങ്ങിങ്ങായി ബലിക്കല്ലുകൾ കാണാം. അഷ്ടദിക്പാലകർ (കിഴക്ക് – ഇന്ദ്രൻ, തെക്കുകിഴക്ക് – അഗ്നി, തെക്ക് – യമൻ, തെക്കുപടിഞ്ഞാറ് – നിര്യതി, പടിഞ്ഞാറ് – വരുണൻ, വടക്കുപടിഞ്ഞാറ് – വായു, വടക്ക് – കുബേരൻ, വടക്കുകിഴക്ക് – ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗ, കുബേരൻ, ബ്രഹ്മാവ്, നിർമ്മാല്യമൂർത്തി(ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയ ദേവന്റെ കാവൽക്കാരെയാണ് ഈ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്. നിത്യശീവേലിക്ക് ഈ കല്ലുകളിലാണ് മേൽശാന്തി ബലി തൂകുന്നത്. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

തിടപ്പള്ളിതിരുത്തുക

ഭഗവാനുള്ള നിവേദ്യം തയ്യാറാക്കുന്ന മുറിയാണ്. പതിവുപോലെ നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ ശ്രീകോവിലിന് വലതുവശത്താണ് തിടപ്പള്ളി സ്ഥിതി ചെയ്യുന്നത്.

പടക്കളംതിരുത്തുക

ഭഗവാനു നിവേദിച്ച പടച്ചോറ് വിതരണം ചെയ്യുന്നതിവിടെയാണ്. ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു പ്രത്യേകമുറിയിലാണ് സ്ഥാനം

തുറക്കാ അറതിരുത്തുക

പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ ഒരിയ്ക്കലും തുറക്കാത്ത ഒരു രഹസ്യ അറയാണ് തുറക്കാ അറ. നാഗങ്ങളാണ് ഈ നിലവറ കാക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. തിടപ്പള്ളിയ്ക്ക് പടിഞ്ഞാറാണ് ഇത്. ഇതിനകത്ത് ശ്രീകൃഷ്ണഭഗവാന്റെ മയിൽപ്പീലി പോലുള്ള പല അത്ഭുതവസ്തുക്കളുമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഒരിയ്ക്കൽ ഇത് തുറക്കാൻ ചില വിരുതന്മാർ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കുറേ അനർത്ഥങ്ങൾ കാണാനിടയായി[അവലംബം ആവശ്യമാണ്]. തുടർന്ന് അത് എന്നെന്നേയ്ക്കുമായി അടച്ചിടുകയായിരുന്നു.

സരസ്വതി അറതിരുത്തുക

ഗണപതിക്ഷേത്രത്തിൻ തൊട്ടുമുമ്പിലാണ് സരസ്വതി അറ. നവരാത്രികലത്ത് ഓലകൾ വച്ചിരുന്ന സ്ഥലമാണ്. സ്ഥലക്കുറവുകാരണം ഇപ്പോഴത് കൂത്തമ്പലത്തിലേക്ക് മാറ്റി.

നൃത്തപ്പുരതിരുത്തുക

ചോറ്ററയുടെ വടക്കുഭാഗത്താണ്. ഇവിടെ വച്ചാണ് വില്വമംഗലത്തിന് ശ്രീകൃഷ്ണന്റെ നൃത്തം ദർശിക്കാനായത്. തന്മൂലം നൃത്തപ്പുര എന്ന പേരുവന്നു. കന്നി, കുംഭംഎന്നീ മാസങ്ങളിലെ മകം നക്ഷത്രദിവസം ഈ മുറിയിൽവച്ചാണ് ശ്രാദ്ധച്ചടങ്ങുകൾനടത്തുന്നത്. ഗുരുവായൂരപ്പനിൽ സർവ്വവും സമർപ്പിച്ച രണ്ട് ഭക്തരുടെ ശ്രാദ്ധം ഗുരുവായൂരപ്പൻ തന്നെ ഊട്ടുന്നു എന്നതാണ് സങ്കല്പം.

മുളയറതിരുത്തുക

നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്താണ് മുളയറ. ഇവിടെയാണ് ഉൽസവകാലത്ത് മണ്ണുനിറച്ച് വിവിധ ഇനം വിത്തുകൾ വിതച്ച കുടങ്ങൾ വയ്ക്കുന്നത്. ഉത്സവകാലത്ത് കലശപൂജ, മുളപൂജ തുടങ്ങിയവ നടക്കുന്നതും ഇവിടെയാണ്. മുളപൂജ നടക്കുന്നതിനാൽ ‘മുളയറ’ എന്ന പേരുവന്നു.

കോയ്മ അറതിരുത്തുക

നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. പഴയ ഭരണസംവിധാനത്തിൽ പൂജകളുടെ മേൽനോട്ടം വഹിച്ചിരുന്ന കോയ്മകളുടെ മുറി. ഇന്ന് ഇത് വെളിച്ചെണ്ണ വിൽക്കാനുള്ള സ്ഥാനമാണ്.

മണിക്കിണർതിരുത്തുക

ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിണറാണിത്. ഈ കിണറ്റിലെ ജലമാണ് അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത്. ശീവേലിസമയത്ത് ഇവിടെയും ബലി തൂകാറുണ്ട്. ഇവിടെ വരുണസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ജലത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. കൊടിയ വേനലിലും പെരുമഴയിലും മരം കോച്ചുന്ന തണുപ്പിലും ഇവിടത്തെ ജലം തുല്യനിലയിൽത്തന്നെ നിൽക്കുന്നു. പരിസരപ്രദേശങ്ങളിലൊന്നുംതന്നെ ഇത്രയും ശുദ്ധമായ ജലം ലഭിയ്ക്കുന്നില്ല. സാളഗ്രാമാദി വിശിഷ്ടവസ്തുക്കൾ ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 2013-ൽ നടന്ന പരിശോധനയിൽ ഇത് വ്യക്തമായി. 1985-ൽ മോഷണം പോയ തിരുവാഭരണങ്ങൾ 2014-ൽ ലഭിച്ചത് ഈ കിണറ്റിൽനിന്നാണ്.


തിരുത്തുക

Updated: — 4:04 pm

Leave a Reply

Your email address will not be published. Required fields are marked *

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar