ഓം നമോ നാരായണായ ജിയോയ്ക്കായി കാത്തിരിപ്പ് നീളും: ഫീച്ചര്‍ ഫോണ്‍ എത്താന്‍ വൈകുന്നു അപ്രതീക്ഷിത ചെമ്മീന്‍ കോളില്‍ ബ്ലാങ്ങാട് കടപ്പുറം... ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥശാലയിലേക്ക് വന്നാല്‍ വൈവിധ്യമാര്‍ന്ന നൂറിലേറെ രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനം കാണാം. വാല്മീകി രാമായണം, ആധ്യാത്മിക രാമായണം, ...
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

നടപ്പുര

ബാഹ്യാങ്കണം

ക്ഷേത്രം നാലമ്പലത്തിനുചുറ്റുമുള്ളതാണ് ബാഹ്യാങ്കണം. ശീവേലി നടക്കുന്നതിവിടെയാണ്. കോൺക്രീറ്റ് മേൽക്കൂരയ്ക്ക് ശങ്കരാചാര്യരുടെ വീഴ്ച ഓർമ്മിയ്ക്കുന്നതിന്, ആചാര്യവന്ദനത്തിന് ഒരു ഭാഗം ഒഴിച്ചിട്ടിട്ടുണ്ട്.

ഗോപുരങ്ങൾതിരുത്തുക

കിഴക്കും പടിഞ്ഞാറും പ്രവേശന വഴികളിൽ പതിനാറാം നൂറ്റാണ്ടിലെ അപൂർവങ്ങളായ ചുമർചിത്രങ്ങളുള്ള രണ്ടുനില ഗോപുരങ്ങളുണ്ട്. 1970-ലെ തീപിടുത്തത്തിൽ നശിച്ച ചില ചിത്രങ്ങൾ പുനർനിർമിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ശൈലിയിലും വിഷയത്തിലുമുള്ള ചുമർചിത്രങ്ങളാണിവിടെ. രണ്ടു ഗോപുരങ്ങൾക്കും മരംകൊണ്ട് നിർമ്മിച്ച കൂറ്റൻ വാതിലുകളുണ്ട്. അവയിൽ ദശാവതാരരൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു. കാഴ്ചയിൽ രണ്ട് ഗോപുരങ്ങൾക്കും ഒരേ വലിപ്പം തോന്നിക്കുമെങ്കിലും കിഴക്കേ ഗോപുരമാണ് വലുതും പ്രാധാന്യമുള്ളതും. അതിലൂടെ കടക്കുന്നതിനായി കിഴക്കേ നടയിൽ ക്യൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാവിലെ കിഴക്കേ ഗോപുരം തുറക്കാറില്ല. നിർമ്മാല്യദർശനവും അഭിഷേകവും വാകച്ചാർത്തും കഴിഞ്ഞേ കിഴക്കേ ഗോപുരം തുറക്കൂ.

വിളക്കുമാടംതിരുത്തുക

നാലമ്പലത്തിന് ചുറ്റും ചുമരിലുറപ്പിച്ചിട്ടുള്ള മരച്ചള്ളകളിൽ ഉറപ്പിച്ചിട്ടുള്ള 8000 പിച്ചള വിളക്കുകളുള്ളതാണ് വിളക്കുമാടം. സന്ധ്യയ്ക്ക് ദീപാരാധനസമയത്തും മറ്റും ഈ വിളക്കുകൾ തെളിയിയ്ക്കുന്നു.

നടപ്പുരതിരുത്തുക

കിഴക്കേഗോപുരം മുതൽ ബലിക്കൽപ്പുരവരെയുള്ള ഭാഗത്ത് മേൽക്കൂരയുള്ള ഭാഗമാണിത്. നടപ്പുരയുടെ വടക്കുഭാഗത്തുള്ള ഉയരംകൂടിയ ഭാഗമാണ് ആനപ്പന്തൽ.

ധ്വജസ്തംഭം (കൊടിമരം)തിരുത്തുക

കിഴക്കേ ബാഹ്യാങ്കണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം 600 അടി ഉയരമുള്ളതും സ്വർണ്ണം പൊതിഞ്ഞതുമാണ്. ഉത്സവത്തിന് ഇതിൽ കയറ്റുന്ന കൊടി ആറാട്ടു ദിവസം വരെ ഉണ്ടായിരിക്കും. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഈ കൊടിമരം കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ കൊടിമരങ്ങളിലൊന്നാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദൂരത്തുനിന്നുതന്നെ ദർശനപുണ്യം നൽകുന്ന ഈ കൊടിമരത്തിൽ ഇപ്പോൾ അലങ്കാരവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ധ്യയ്ക്കുശേഷം അവ കത്തിയ്ക്കുന്നു.

വലിയ മണിതിരുത്തുക

ബാഹ്യാങ്കണത്തിൽ വടക്കുകിഴക്കേമൂലയിലുള്ളതാണ് വലിയ മണി. ഇത് സമയം അറിയിക്കാൻ മുഴക്കുന്നതാണ്. നൂറുവർഷത്തിലധികം പഴക്കമുള്ള ഈ മണി ആദ്യം തെക്കുകിഴക്കേ മൂലയിലായിരുന്നു. പുതിയ തുലാഭാരക്കൗണ്ടർ പണിയുന്നതിന്റെ ഭാഗമായി 2007-ൽ ഇപ്പോഴത്തെ സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു.

കൂത്തമ്പലംതിരുത്തുക

ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്കേമൂലയിലാണ് കൂത്തമ്പലം. ചാക്യാർകൂത്ത്കൂടിയാട്ടം എന്നിവ ഇവിടെ നടത്തുന്നു. അതിലെ തൂണുകളും മേൽക്കൂരയും കൊത്തുപണികളും ചിത്രപ്പണികളും ഉള്ളവയാണ്. ഇപ്പോൾ നവരാത്രിക്കാലത്ത് പൂജവയ്ക്കുന്നതും ഇവിടെയാണ്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ കൂത്തും കൂടിയാട്ടവും നടത്തപ്പെടുന്നു. ഇവിടെയും ഭഗവദ്സാന്നിദ്ധ്യമുള്ളതായി വിശ്വസിക്കപ്പെടുന്നു.

ദീപസ്തംഭംതിരുത്തുക

ക്ഷേത്രത്തിനകത്ത് നാല് ദീപസ്തംഭങ്ങളുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള കൂറ്റൻ ദീപസ്തംഭത്തിന് 24 അടി ഉയരം ഉണ്ട്. പാദം അടക്കം 13 തട്ടുകളുമുണ്ട്. കൂർമ്മപീഠത്തിൽ നിൽക്കുന്ന ഈ ദീപസ്തംഭത്തിന്റെ മുകളിൽ ഗരുഡരൂപമാണുള്ളത്. 1909 ഓഗസ്റ്റ് 17-ന് സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സർ സി. ശങ്കരൻ നായർ സമർപ്പിച്ചതാണ് ഈ ദീപസ്തംഭം. 327 തിരികൾ വയ്ക്കാൻ സൗകര്യമുള്ള ഈ ദീപസ്തംഭത്തെക്കുറിച്ച് ധാരാളം കവിതകളുണ്ടായിട്ടുണ്ട്. 2014-ൽ നടന്ന ചില പരിഷ്കാരങ്ങളുടെ ഭാഗമായി ഇത് പോളിഷ് ചെയ്ത് വൃത്തിയാക്കിയിരുന്നു. പടിഞ്ഞാറേ ഗോപുരത്തിനുമുന്നിലും ഒരു ദീപസ്തംഭമുണ്ട്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന്റെ ഏതാണ്ട് അതേ രൂപമാണെങ്കിലും ഉയരം അല്പം കുറവാണ്. ദീപാരാധനാസമയത്ത് ഇവ കത്തിച്ചുവയ്ക്കുന്നു.

രുദ്രതീർത്ഥംതിരുത്തുക

ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഊട്ടുപുരയ്ക്ക് പുറകിലുള്ള കുളമാണ്. ഇവിടെയാണ് ആറാട്ട് നടക്കാറുള്ളത്. ഗുരുവും വായുവും കൂടി കൊണ്ടുവന്ന വിഗ്രഹം ശിവൻ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ആറാട്ടു നടത്തിയത് രുദ്രതീർത്ഥത്തിലാണ്. ഭജനമിരിക്കുന്ന ഭക്തർ, ശാന്തിക്കാർ, കഴകക്കാർ എന്നിവർ കുളിയ്ക്കാറുള്ളത് ഈ കുളത്തിലാണ്. ഇവിടെ എണ്ണസോപ്പ്മുതലയാവ തേച്ചുകുളിക്കുന്നതും നീന്തുന്നതും നിരോധിച്ചിരിക്കുന്നു. മുമ്പ് ഈ കുളം ഒരു വൻ തടാകമായിരുന്നുവെന്നും അതിൽ നിറയെ താമരകളായിരുന്നുവെന്നും ശിവനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സുചെയ്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. തന്മൂലം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈയടുത്ത കാലത്ത് ഒരുപാട് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടിയിട്ടുണ്ട്. അവ തടയാൻ ഗുരുവായൂർ ദേവസ്വം വളരെയധികം ശ്രദ്ധിക്കുന്നുമുണ്ട്. സാളഗ്രാമം പോലുള്ള വിശിഷ്ട വസ്തുക്കൾ ഇവിടെയുള്ളതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Updated: September 26, 2017 — 4:08 pm

Leave a Reply

Your email address will not be published. Required fields are marked *

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com