ഓം നമോ നാരായണായ ജിയോയ്ക്കായി കാത്തിരിപ്പ് നീളും: ഫീച്ചര്‍ ഫോണ്‍ എത്താന്‍ വൈകുന്നു അപ്രതീക്ഷിത ചെമ്മീന്‍ കോളില്‍ ബ്ലാങ്ങാട് കടപ്പുറം... ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥശാലയിലേക്ക് വന്നാല്‍ വൈവിധ്യമാര്‍ന്ന നൂറിലേറെ രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനം കാണാം. വാല്മീകി രാമായണം, ആധ്യാത്മിക രാമായണം, ...
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിയ്ക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനാണ്. പാതാളാഞ്ജനംഎന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതാകാം ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണനായി കണ്ടുവരുന്നതിനുള്ള കാരണം. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.

ഹിന്ദുനിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളുണ്ട്. ഭാവവ്യത്യാസമനുസരിച്ച് ശംഖ്ചക്രംഗദപദ്മം (താമര) എന്നിവ ധരിച്ച കൈകൾക്കും വ്യത്യാസം കാണാൻ കഴിയും. പുറകിലെ വലതുകയ്യിൽ ചക്രം, മുമ്പിലെ വലതുകയ്യിൽ പദ്മം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുമ്പിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാർദ്ദനൻഎന്നുപറയും. ഗുരുവായൂരിലെ വിഗ്രഹം ഈ രൂപത്തിലാണ്.

Updated: September 26, 2017 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com