ഓം നമോ നാരായണായ ജിയോയ്ക്കായി കാത്തിരിപ്പ് നീളും: ഫീച്ചര്‍ ഫോണ്‍ എത്താന്‍ വൈകുന്നു അപ്രതീക്ഷിത ചെമ്മീന്‍ കോളില്‍ ബ്ലാങ്ങാട് കടപ്പുറം... ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥശാലയിലേക്ക് വന്നാല്‍ വൈവിധ്യമാര്‍ന്ന നൂറിലേറെ രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനം കാണാം. വാല്മീകി രാമായണം, ആധ്യാത്മിക രാമായണം, ...
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

ക്ഷേത്ര വാസ്തുവിദ്യ

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിയ്യ്ക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിയ്ക്കപ്പെടുന്നു. വിഷുദിവസത്തിൽസൂര്യന്റെ ആദ്യകിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷുദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിയ്ക്കുന്നു.

ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഓരോ കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും. പണ്ട് കിഴക്കേനടയിലെ മഞ്ജുളാലിൽ നിന്നുനോക്കിയാൽ പോലും വിഗ്രഹം കാണാമായിരുന്നുവത്രേ! ഇരുവശത്തും ഇരുനിലഗോപുരങ്ങൾ പണിതിട്ടുണ്ട്. കിഴക്കേ നടയിലെ ഗോപുരത്തേക്കാൾ ഉയരം കുറവാണ് പടിഞ്ഞാറേ നടയിലെ ഗോപുരത്തിന്. കിഴക്കേ ഗോപുരത്തിന് 33 അടിയും, പടിഞ്ഞാറേ ഗോപുരത്തിന് 27 അടിയും ഉയരം വരും.

മഞ്ജുളാൽത്തറയിലെ ഗരുഡൻ

Updated: September 26, 2017 — 4:01 pm

Leave a Reply

Your email address will not be published. Required fields are marked *

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com