ഓം നമോ നാരായണായ ജിയോയ്ക്കായി കാത്തിരിപ്പ് നീളും: ഫീച്ചര്‍ ഫോണ്‍ എത്താന്‍ വൈകുന്നു അപ്രതീക്ഷിത ചെമ്മീന്‍ കോളില്‍ ബ്ലാങ്ങാട് കടപ്പുറം... ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥശാലയിലേക്ക് വന്നാല്‍ വൈവിധ്യമാര്‍ന്ന നൂറിലേറെ രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനം കാണാം. വാല്മീകി രാമായണം, ആധ്യാത്മിക രാമായണം, ...
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

കീഴേടങ്ങൾ

ഗുരുവായൂർ ക്ഷേത്രം ഒരുകാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിന്റെ കീഴേടമായിരുന്നു.[6] അതിനാൽ അക്കാലത്ത് എന്തുകാര്യത്തിനും ആ ക്ഷേത്രം തന്നെയായിരുന്നു ആശ്രയം. പിന്നീട് തൃക്കണാമതിലകം നശിപ്പിയ്ക്കപ്പെടുകയും ഗുരുവായൂർ ക്ഷേത്രം ലോകപ്രസിദ്ധമാകുകയും ഗുരുവായൂർ ദേവസ്വം രൂപവത്കരിയ്ക്കപ്പെടുകയും ചെയ്തപ്പോൾ ഗുരുവായൂരിനുചുറ്റും സ്ഥിതിചെയ്യുന്ന ഏതാനും ചെറിയ ക്ഷേത്രങ്ങളെ ദേവസ്വത്തിന്റെ നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവന്നു. അവയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴേടങ്ങൾ. ഇപ്പോൾ 12 കീഴേടങ്ങളാണ് ഗുരുവായൂർ ദേവസ്വത്തിനുള്ളത്. ഇവയിൽ രണ്ടെണ്ണമൊഴികെ (വെർമാണൂർ, പൂന്താനം) ബാക്കിയെല്ലാം ഗുരുവായൂരിനുചുറ്റുമാണ് സ്ഥിതിചെയ്യുന്നത്.[6]

നാരായണംകുളങ്ങര ഭഗവതിക്ഷേത്രംതിരുത്തുക

ഞാമെല്ലിയൂർ ഇല്ലവുമായി വളരെ അടുപ്പമുള്ള മമ്മിയൂർ അംശത്തിലെ ഒരു ക്ഷേത്രമാണ് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം. ചിരിച്ചുകൊട്ടിക്കാവ് എന്നും അറിയപ്പെടുന്നു. മകരമാസത്തിലെ പത്താം ദിവസം രാത്രി പാനയും താലപ്പൊലിയും ആഘോഷിക്കുന്നു. നവരാത്രി, നിറ, പൂത്തരി, മണ്ഡലപൂജ, വിഷുവേല എന്നിവയും ആഘോഷിക്കുന്നു.[6]

താമരയൂർ അയ്യപ്പ- വിഷ്ണു ക്ഷേത്രങ്ങൾതിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിന് രണ്ടര കി.മീറ്റർ വടക്ക്, താമരയൂർ ഇല്ലത്തിന്റെ ഒരു ക്ഷേത്രമാണ് താമരയൂർ അയ്യപ്പക്ഷേത്രം. പുന്നത്തൂർ കോട്ടയിലേക്കുള്ള വഴിയിലാണ് ശ്രീകണ്ഠപുരം വിഷ്ണുക്ഷേത്രം.[6] ഈ രണ്ട് ക്ഷേത്രങ്ങളും 1989ലാണ് ദേവസ്വം ഏറ്റെടുത്തത്. അഷ്ടമിരോഹിണി, മണ്ഡലവിളക്ക് തുടങ്ങിയവയാണ് രണ്ടിടത്തും പ്രധാന ആഘോഷങ്ങൾ.

അഞ്ഞൂർ അയ്യപ്പൻകാവ് ക്ഷേത്രംതിരുത്തുക

ഗുരുവായൂർ നിന്നു തൃശ്ശൂർക്കുള്ള വഴിയിൽ ഗുരുവായൂരിൽക്ഷേത്രത്തിൽനിന്നും 16 കി.മീറ്റർ അകലെ മുണ്ടൂരിലാണ് ഈ ക്ഷേത്രം. പടിഞ്ഞാട്ടാണ് ദർശനം. കുംഭമാസത്തിലെ തിരുവാതിരയ്ക്ക് അയ്യപ്പൻ ഗുരുവായൂരിൽ ആറാട്ടിനു പോയിരുന്നുവെന്നും ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് ഇത് നിന്നതെന്നും വിശ്വസിക്കുന്നു.[6] മണ്ഡലകാലമാണ് പ്രധാനം.

വെർമാണൂർ ശിവക്ഷേത്രംതിരുത്തുക

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കുനിശ്ശേരിയിലെ പാറക്കുളത്താണ് ഈ ശിവക്ഷേത്രം[6]. ഗുരുവായൂരിൽനിന്ന് 70 കിലോമീറ്റർ വടക്കുകിഴക്കുമാറി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാട്ട് ദർശനമായി ശിവൻ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രേശന്റെ രൗദ്രഭാവം കുറയ്ക്കാൻ നടയ്ക്കുമുമ്പിൽ കുളം കുഴിച്ചുവച്ചിരിയ്ക്കുന്നു. ഈ കുളത്തിന്റെ പേരാണ് പാറക്കുളം. ശിവരാത്രിയാണ് പ്രധാന ആഘോഷം.

മാങ്ങാൻചിറ വിഷ്ണുക്ഷേത്രം[6]തിരുത്തുക

പെരുവല്ലൂർ-തൃശ്ശൂർ വഴിയിൽ ഗുരുവായൂർ നിന്ന് 9 കി.മീറ്റർ അകലെ അന്നകരയിലെ പെരുവല്ലൂരിലാണ് ശ്രീകൃഷ്ണപ്രതിഷ്ഠയുള്ള ഈ ക്ഷേത്രം.[6]കിഴക്കോട്ടാണ് ദർശനം. മേലേടത്തിലേതുപോലെ ചതുർബാഹുവായ വിഷ്ണുവിനെ ശ്രീകൃഷ്ണനാക്കി സങ്കല്പിച്ച് പൂജിയ്ക്കുന്നു. ശ്രീകൃഷ്ണപ്രതിഷ്ഠയായതിനാൽ അഷ്ടമിരോഹിണിയാണ് പ്രധാനം.

കുന്നംകുളം തലക്കോട്ടുകര ശിവക്ഷേത്രംതിരുത്തുക

ഗുരുവായൂരുനിന്ന് 8 കി.മീറ്റർ അകലെ കുന്നംകുളം പട്ടണത്തിൽ തൃശ്ശൂർ റോഡിലാണ് ഈ ക്ഷേത്രം. ചുറ്റമ്പലത്തിനകത്ത് രണ്ട് ശ്രീകോവിലുകളുണ്ട് ഇവിടെ. തെക്കുഭാഗത്തുള്ളതിൽ സ്വയംഭൂലിംഗമാണ്, മറ്റേതിൽ പ്രതിഷ്ഠാലിംഗവും. ഒരേ പൂജാരി തന്നെ രണ്ടിടത്തും പൂജ ചെയ്യുന്നു.[6]ശിവരാത്രിയാണ് പ്രധാന ആഘോഷം. ഇതിനടുത്ത് ദേവസ്വം ശിവശക്തി എന്നപേരിൽ ഒരു ഓഡിറ്റോറിയം പണിതിട്ടുണ്ട്.

പുന്നത്തൂർ ശിവ-വിഷ്ണു-ഭഗവതി ക്ഷേത്രങ്ങൾതിരുത്തുക

ഗുരുവായൂർ നിന്ന് മൂന്നര കി.മീറ്റർ അകലെ പുന്നത്തൂരിലാണ് ഈ ക്ഷേത്രങ്ങൾ. 1975ൽ ദേവസ്വം വാങ്ങിയതാണിത്. സാമൂതിരിയുടെ സാമന്തനായിരുന്ന പുന്നത്തൂർ രാജാവിന്റെ കൊട്ടാരം ഇവിടെയായിരുന്നു. ക്ഷേത്രത്തിൽ ആനകളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോൾ ഇന്ന് പാഞ്ചജന്യം, ശ്രീവത്സം റസ്റ്റ് ഹൗസുകൾ നിലകൊള്ളുന്ന സ്ഥലത്ത് (പഴയ കോവിലകപ്പറമ്പിൽ, പണ്ട് അവിടെയാണ് ആനകളെ പാർപ്പിച്ചിരുന്നത്) സ്ഥലക്കുറവ് അനുഭവപ്പെടുകയും തുടർന്ന് ഈ സ്ഥലം സ്വന്തമാക്കി അവിടെ ആനകളെ പാർപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ആനകളുടെ ഒരു ഘോഷയാത്രയായിരുന്നു പുതിയ താവളത്തിലേയ്ക്ക്. പുന്നത്തൂർക്കോട്ടയ്ക്കകത്തുതന്നെയാണ് ഈ രണ്ട് ക്ഷേത്രങ്ങളും.

10 ഏക്കർ വിസ്തീർണ്ണത്തിലാണ് ഈ സ്ഥലം. പ്രധന പ്രതിഷ്ഠകൾ ശിവനും വിഷ്ണുവും ഭഗവതിയുമാണ്. ശിവക്ഷേത്രം തെക്കേ അമ്പലം എന്നും ഭഗവതിക്ഷേത്രം പാതിക്കോട്ടുകാവ് എന്നും അറിയപ്പെടുന്നു.[6] തെക്കേ അമ്പലത്തിൽ ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ട് ദർശനം. ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. മതിൽക്കെട്ടിനകത്തുതന്നെയാണ് ഭഗവതിക്ഷേത്രം. ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠ ഭദ്രകാളിയാണ്. പടിഞ്ഞാട്ട് ദർശനം. ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി എന്നിവയെല്ലാം ഇവിടെ ആഘോഷിയ്ക്കപ്പെടുന്നു.

നെൻമിനി ബലരാമ-അയ്യപ്പ ക്ഷേത്രങ്ങൾതിരുത്തുക

ഗുരുവായൂരിന് 4കി.മീറ്റർ കിഴക്ക് നെന്മിനിയിലാണ് 500 മീറ്റർ അകലത്തിലായുള്ള ഈ ക്ഷേത്രങ്ങളുള്ളത്. ബലരാമനും അയ്യപ്പനുമാണ് പ്രതിഷ്ഠകൾ. നെന്മിനി ഇല്ലത്തിന്റെ ഈ ക്ഷേത്രങ്ങൾ ഗുരുവായൂർ ദേവസ്വത്തിന് കൈമാറുകയാണുണ്ടായത്.[6] കിഴക്കോട്ട് ദർശനമായാണ് രണ്ട് പ്രതിഷ്ഠകളും. ഗണപതി, നാഗങ്ങൾ, ഭഗവതി എന്നിവരാണ് ഉപദേവതകൾ. 1989-ലാണ് ദേവസ്വം ഈ ക്ഷേത്രങ്ങൾ സ്വന്തമാക്കിയത്. അഷ്ടമിരോഹിണിദിവസം മേലേടത്തേയ്ക്ക് ബലരാമന്റെ എഴുന്നള്ളിപ്പുണ്ടാകാറുണ്ട്. അനുജന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജ്യേഷ്ഠൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അക്ഷയതൃതീയയും ആഘോഷിയ്ക്കുന്നു.

കാവീട് ഭഗവതിക്ഷേത്രംതിരുത്തുക

108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂരിൽ നിന്നും ആറു കി.മീറ്റർ അകലെ പുന്നത്തൂർ കോട്ടയ്ക്കടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[6] കിഴക്കോട്ട് ദർശനമായ ഇവിടത്തെ ഭഗവതി ശ്രീകൃഷ്ണസഹോദരിയാണെന്ന് പറയപ്പെടുന്നു. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ. മകം തൊഴൽ, നവരാത്രി, തൃക്കാർത്തികവിളക്ക് എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. മുമ്പ് ദേവസ്വത്തിന്റെ പശുവളർത്തുകേന്ദ്രം ഈ ക്ഷേത്രത്തിനടുത്തായിരുന്നു.

പൂന്താനം വിഷ്ണുക്ഷേത്രംതിരുത്തുക

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണനിലമ്പൂർ വഴിയിൽ ഗുരുവായൂർ നിന്ന് 60 കി.മീറ്റർ അകലെ കീഴാറ്റൂരിനടുത്ത്ഇടത്തുപുറത്ത് പൂന്താനം മനയിലാണ് ഈ വിഷ്ണുക്ഷേത്രം. വിഷ്ണുവാണ് പ്രതിഷ്ഠയെങ്കിലും ജ്ഞാനപ്പാനയുടെ കർത്താവ് പൂന്താനം നമ്പൂതിരി ആരാധിച്ചിരുന്ന ശ്രീകൃഷ്ണഭഗവാനാണ് ഏറെ പ്രശസ്തി. പൂന്താനം നമ്പൂതിരിയുടെ പിന്തുടർച്ചക്കാർ ഗുരുവായൂർ ദേവസ്വത്തിന് ഇത് കൈമാറി.[6]


Updated: September 26, 2017 — 4:22 pm

Leave a Reply

Your email address will not be published. Required fields are marked *

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com