ഓം നമോ നാരായണായ ജിയോയ്ക്കായി കാത്തിരിപ്പ് നീളും: ഫീച്ചര്‍ ഫോണ്‍ എത്താന്‍ വൈകുന്നു അപ്രതീക്ഷിത ചെമ്മീന്‍ കോളില്‍ ബ്ലാങ്ങാട് കടപ്പുറം... ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥശാലയിലേക്ക് വന്നാല്‍ വൈവിധ്യമാര്‍ന്ന നൂറിലേറെ രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനം കാണാം. വാല്മീകി രാമായണം, ആധ്യാത്മിക രാമായണം, ...
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് കുമ്മനം

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാര്‍ പിൻമാറണം. ഭക്തജനങ്ങളുടെയും വിശ്വാസികളുടേയും നിയന്ത്രണത്തിൽ മികച്ച രീതിയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അവിടുത്തെ സ്വത്ത് കൈയ്യടക്കാൻ മാത്രമാണ്. നൂറുകണക്കിന് പൊലീസുകാരുമായി വന്ന് ആരാധനാലയം പിടിച്ചടക്കാൻ ശ്രമിക്കുന്ന കാഴ്ച കേരളത്തിന് അപരിചിതമാണ്. ഭരണത്തിൽ ക്രമക്കേട് ഉണ്ടെന്ന ആരോപിച്ച് അമ്പലം കയ്യേറാൻ ശ്രമിക്കുന്ന സർക്കാർ ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രങ്ങളിലെ അഴിമതിയും ധൂർത്തും ആദ്യം അവസാനിപ്പിക്കണം. സർക്കാരിന്‍റെ കയ്യിലുള്ള ക്ഷേത്രങ്ങൾ കെടുകാര്യസ്ഥതയും അവിശ്വാസികളുടെ ഇടപെടലും മൂലം ശിഥിലമാകുന്ന അവസ്ഥയിലാണ്. ആദ്യം ആ സ്ഥിതി മാറ്റാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

ഹൈന്ദവ ആരാധാനാലയങ്ങൾ മാത്രം മുട്ടു ന്യായങ്ങൾ പറഞ്ഞ് ഏറ്റെടുക്കാൻ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ഇതിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടിവരും. അധികാരത്തർക്കവും ഭരണപരമായ വീഴ്ചകളും സംസ്ഥാനത്തെ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലും ഉണ്ടായിട്ടുണ്ട്. സഭാതർക്കം മൂലം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പള്ളികളും സംസ്ഥാനത്തുണ്ട്. അവിടങ്ങളിലൊന്നും പ്രശ്നപരിഹാരത്തിനായി ഏറ്റെടുക്കലിന് സർക്കാർ മുതർന്നിട്ടില്ല. എന്നിരിക്കെ അമ്പലങ്ങളെ മാത്രം കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നത് ക്ഷേത്ര വിശ്വാസത്തിൻ മേലുള്ള കടന്നു കയറ്റമാണ്. ഭരണഘടനയുടെ 26 -ാം ആർട്ടിക്കിൾ അനുസരിച്ച് ഏത് മതസ്ഥർക്കും അവരവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാനും ഭരണ നിർവഹണം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഹിന്ദുക്കൾക്ക് മാത്രം നിഷേധിക്കുന്നത് ആശാസ്യമല്ല. തൽസ്ഥിതി തുടരാൻ ആവശ്യപ്പെട്ട് കോടതി വിധി നിലവിലുള്ളപ്പോൾ ക്ഷേത്രം കയ്യേറാൻ ശ്രമിക്കുന്നത് നിയമ വ്യവസ്ഥയെ അവഹേളിക്കലാണ്.
മതേതര സർക്കാർ എന്നവകാശപ്പെടുന്നവർ ഒരു വിഭാഗത്തിനെ മാത്രം ദ്രോഹിക്കുന്ന നടപടികൾ ആവർത്തിക്കുന്നത് ബിജെപി കൈയും കെട്ടി നോക്കിയിരിക്കില്ല.

Image may contain: 1 person, crowd, tree and outdoor
Image may contain: one or more people, tree, outdoor and nature
Image may contain: one or more people, outdoor and nature

Updated: September 21, 2017 — 12:34 pm
श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com