ഓം നമോ നാരായണായ യഥോധര്‍മ്മസ്തതോജയഃ
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

നാഞ്ചിനാടിന്റെ ചരിത്രം

കന്യാകുമാരി ജില്ലയിലുള്ള തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളും കൽക്കുളം താലൂക്കിന്റെ തെക്കുഭാഗവും ചേർന്ന പ്രദേശമാണ് നാഞ്ചിനാട് കലപ്പകളുടെ നാട് എന്നാണ് ദക്ഷിണേന്ത്യൻ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ നാഞ്ചിനാടിന്റെ പേരിന്റെ അർത്ഥം ദക്ഷിണേന്ത്യൻ ചരിത്രത്തിൽ എക്കാലത്തും പരാമർശമുള്ള, തിരുവിതാംകൂറിന്റെ ഈ നെല്ലറ, 1956 വരെ തിരു-കൊച്ചിയുടേയും പിന്നീട് തമിഴ്നാടിന്റെയും ഭാഗമായി മാറി ദീർഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ; ചോളരാജ്യം, പാണ്ഡ്യരാജ്യം, വിജയനഗരം, ആർക്കാട്ട്, ചേരരാജ്യം, ആയ്രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഒക്കെയും ഭാഗമായിട്ടുണ്ട് നാഞ്ചിക്കുറവനായിരുന്നു പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്നത് അതിലേക്ക് വരാം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ചേര ചോള പാണ്ഡ്യ സാമാജ്യങ്ങൾ ദുർബലമായപ്പോൾ അനേകം നാട്ടുരാജാക്കൻമാർ പലയിടത്തും ഉദയം ചെയ്തു സ്വതന്ത്ര ചെറുരാജ്യങ്ങൾ സ്ഥാപിച്ചിരുന്നു 
കൊനന്‍ഗി കുറവൻ, രണ്ടു ഭാര്യമാരും പതിനെട്ടുകാരനായ മകനും ചേർന്ന് വേട്ടയാടിയും കുലത്തൊഴിലായ കുട്ട നെയ്തും ഒക്കെയായി ഉപജീവനം കഴിച്ചു വരികയായിരുന്നു ഭൂതപ്പാണ്ടിയിലെ തടുഗ മലയിൽ പനങ്കൂട്ടം കണ്ട് അവിടേയ്ക്ക് എത്തിയ കൊനൻഗി, തഴ മുറിക്കാൻ തുടങ്ങി പെട്ടെന്ന് ഒരു പനയുടെ തണ്ട് വെട്ടവേ ഇരുമ്പ് അരിവാൾ സ്വർണ്ണമായി മാറി അത്ഭുതപ്പെട്ടു പോയ നാലു പേരും, സ്ഥലം വിശദമായി പരതവേ ഒരു കിണർ കാണുകയും, അതിൽ മുക്കിയ ആയുധങ്ങളെല്ലാം സ്വർണമായി മാറുന്നതും കണ്ടു കിണർ വിവരം രഹസ്യമാക്കി, തന്റെ അധീനതയിൽ സ്ഥലം സൂക്ഷിച്ച കൊനൻഗി, സാമ്പത്തികമായി ഉയരുകയും വലിയൊരു വീട് പണിയുകയുമുണ്ടായി ക്രമേണ ഉയർന്ന് കുറവരുടെ രാജാവായി വാഴുകയും ചെയ്തു AD 1280 ലാണ് ഈ സംഭവങ്ങൾ നടന്നത്

കന്യാകുമാരിയും ശുചീന്ദ്രവും സമീപസ്ഥലങ്ങളുമെല്ലാം കാലാന്തരേ അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായി വളരെ പ്രജാക്ഷേമ തത്പരനായ അദ്ദേഹം കാർഷിക നികുതികൾ മേടിച്ചിരുന്നില്ല പകരം പ്രജകളിൽ നിന്നും ഇരുമ്പ് സ്വീകരിക്കുകയും അവ സ്വർണമായി മാറ്റുകയും ചെയ്തു മുപ്പത്തിയഞ്ച് വർഷങ്ങളോളം ഭരിച്ച കൊനൻഗി കുറവന്റെ മരണശേഷം, മകൻ ബൊമ്മയ്യ കുറവൻ അധികാരമേറ്റു അച്ഛന്റെ പാതയിലൂടെ വളരെ ജനക്ഷേമ തത്പരനായി ഭരിച്ച ബൊമ്മയ്യ കുറവൻ, രാജ്യത്തിന്റെ സൈന്യശേഷിയെ പുഷ്ടിപ്പെടുത്തി പതിനായിരം കാലാളും പരിശീലനം നേടിയ നൂറാനകളും ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ സൈന്യം മുപ്പത്തിരണ്ട് വർഷങ്ങൾ ഭരിച്ച ബൊമ്മയ്യയുടെ മകനായിരുന്നു നഞ്ചി കുറവൻ നഞ്ചിയുടെ അധികാരകാലത്ത് ആയുധശേഷിയും അയൽരാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളും പുഷ്ടിപ്പെട്ടു അതിസമർത്ഥനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്, കാലശേഷം ഒരു മകനില്ലാത്ത ദുഃഖം അലട്ടിയിരുന്നതിനാൽ ഏഴോളം വിവാഹം കഴിച്ചിരുന്നു അവസാനം ഏഴാമത്തെ ഭാര്യയിൽ പുത്രനുണ്ടാകയും, രാജകുമാരന്റെ ജനനം നാടൊട്ടുക്കും ആഘോഷിക്കാനും തീരുമാനിച്ചു

സകല ജനങ്ങൾക്കും സമ്മാനങ്ങൾ നൽകുകയും പൗരപ്രമുഖർക്ക് സമൂഹത്തിലെ സ്ഥാനങ്ങൾക്ക് അനുസരിച്ച് ബഹുമതിയും നൽകി കുഞ്ഞിന്റെ അന്നപ്രാശം നടത്തി ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം സദ്യയ്ക്കു ശേഷം മടക്കിയയച്ച്, വെള്ളാള പ്രമാണിമാരെ മാത്രം ബാക്കിനിർത്തി ആ രാജ്യത്തിലെ ഏറ്റവും ഉന്നതരായ ജാതിസമൂഹമായിരുന്നു വെള്ളാളർ അവരെ അധിസംബോധന ചെയ്ത് രാജാവ് പറഞ്ഞു, നിങ്ങൾ എന്റെ ഏത് തീരുമാനത്തിനും കൂടെ നിൽക്കുമെന്നും സഹകരിക്കുമെന്നും വാക്ക് തന്നിട്ടുള്ളവരാണ്, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമായ ഈ മുഹൂർത്തത്തിൽ, എന്റെ മകന് വിവാഹമാകുമ്പോൾ നിങ്ങളിലൊരാളുടെ മകളെ ഭാര്യയായി നൽകാൻ ഞാൻ ആവശ്യപ്പെടുന്നു ഇത് കേട്ടപ്പോൾ എന്തു പറയണമെന്നറിയാതെ വെള്ളാള പ്രമാണിമാർ സ്തബ്ധരായിരിന്നു അവരുടെ മനസിലുള്ളത് തുറന്നു പറയാൻ ധൈര്യമില്ലാതിരിക്കേ, പെരിയവീട്ടു മുതലി എന്ന പ്രമാണി സ്വമേധയാ മുന്നോട്ട് വന്ന്, തനിക്ക് മൂന്നുമാസം പ്രായമായ മകളുണ്ടെന്നും, അവളെ രാജവധുവായി നൽകാമെന്നും ഉണർത്തിച്ചു വർദ്ധിത സന്തോഷത്താൽ ധാരാളം സമ്മാനങ്ങൾ നൽകി വെള്ളാളരെ മടക്കിയ നഞ്ചി കുറവൻ, മുതലിയെ തന്റെ മന്ത്രിയായും നിയമിച്ചു

രാജകുടുംബത്തെ ഇല്ലാതാക്കി അധികാരം പിടിക്കാൻ നോക്കിയ വെള്ളാള പ്രമാണിമാർ പെരിയവീട്ടു മുതലിയാരുടെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തി കരുക്കൾ നീക്കാൻ തുടങ്ങി രാജകുമാരന്റെ വിവാഹം സാധാരണക്കാരന്റെ പോലെ ഓല മേഞ്ഞ മണ്ഡപത്തിൽ നടത്തരുതെന്നും ബൃഹത്തും മനോഹരവുമായ കൽമണ്ഡപം ഇതിനായ് നിർമ്മിക്കണമെന്നും മുതലി, നഞ്ചിയെ ഉപദേശിച്ചു ഇത് ശരിവെച്ച രാജാവ് മുതലിയെ തന്നെ അതിന്റെ നിർമ്മാണ ചുമതലയും ഏൽപ്പിച്ചു

രാജകുമാരന് അഞ്ചുവയസായപ്പോൾ വിവാഹം നടത്താൻ തീരുമാനമായി സകല പ്രജകളും ക്ഷണിക്കപ്പെട്ടു വധുവിനേയും വരനേയും മണ്ഡപത്തിലെ ഉയർന്ന പീഠത്തിലിരുത്തി ചടങ്ങുകൾ പലതും നടത്തി ശേഷം വെള്ളാളകളുടെ ആചാരപ്രകാരം, വരനും വരന്റെ ബന്ധുക്കളും മണ്ഡപത്തിനുള്ളിൽ അതാത് സ്ഥാനത്തു തന്നെ ഇരിക്കവേ, വധുവും ബന്ധുക്കളും പന്തലിന് വാദ്യ ഘോഷങ്ങളോടെ മൂന്നു വലം വെച്ച് വരന്റെ കൂട്ടരെ ബഹുമാനിക്കുമെന്നും തുടർന്ന് താലി കെട്ടാമെന്നും അറിയിച്ചു ചടങ്ങുകൾ പുരോഗമിക്കാൻ രാജാനുമതി ലഭിച്ചു

വലംവെയ്പ്പിനിടയിൽ മണ്ഡപങ്ങളിൽ മുതലിയുടെ നിർമ്മാണ വിദഗ്ദർ മുൻകൂട്ടി തയ്യാറാക്കിയ ഇടങ്ങളിൽ ഉത്തോലകങ്ങൾ ചലിച്ചു നൊടിയിടയിൽ മേൽക്കൂരയിലെ ഭീമാകാരമായ കൽപ്പാളികൾ പതിച്ച് ഉള്ളിൽ ഇരുന്ന സകലരും ചതഞ്ഞു മരിച്ചു പെരിയവീട്ടു മുതലി അധികാരമേറ്റ് വർഷങ്ങളോളം ഭരിക്കുകയും പിന്നീട് വേണാടിന്റെ ഭാഗമായി തീരുകയും ചെയ്തു നഞ്ചിനാട്

NB- 
1- ജാതി പരാമർശങ്ങൾ അക്കാലത്തെ പറയേണ്ടതിനാലും, അന്നത്തെ ജാതിയനുസരിച്ചുള്ള കൂട്ടായ്മയേയും സൂചിപ്പിക്കാൻ അനിവാര്യമായതിനാൽ ഉപയോഗിക്കാൻ നിർബന്ധിതമായതാണ്‌ 
2- ലോകമെമ്പാടും പുരാതന നിധിതേടി പോകുന്നവരെ പോലെ ഇക്കഥ കേട്ട് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ പരിണത ഫലത്തിന്, എഴുതിയ ആളോ, ഗ്രൂപ്പോ ഉത്തരവാദികളല്ല മറിച്ച് ആ കിണർ കണ്ടെത്തി വല്ലതും കിട്ടിയ ശേഷം എന്തെങ്കിലും കനത്ത സംഭാവനകളും തന്നാൽ സ്വീകരിക്കുന്നതിന് വിരോധവുമില്ല 
3- ട്രാവൻകൂർ മാന്വൽ- വോള്യം2 ലാണ് വിവിധ തിരുവിതാംകൂർ രാജാക്കൻമാരുടെ കൂട്ടത്തിൽ ഈ കഥ ഇതേ പോലെ പറയുന്നത് 
4- വെള്ളത്തിൽ മുക്കിയാൽ ഇരുമ്പ് സ്വർണമാകുന്നതിനെ പറ്റി കൂടുതല്‍ അറിയില്ല യഥാർത്ഥ ധനാഗമത്തെ മറയ്ക്കാനുള്ള പ്രാചീനമായ ചില അടവുകളായോ മറ്റോ അതിനെ സൗകര്യം പോലെ കരുതാവുന്നതാണ്

Updated: — 6:40 am
श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar