ഓം നമോ നാരായണായ യഥോധര്‍മ്മസ്തതോജയഃ
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

ജീവിതത്തിലെ സര്‍വദുരിതങ്ങളും അകറ്റാനായി യജുര്‍വേദത്തില്‍ ഒരു മന്ത്രം പരാമര്‍ശിച്ചിട്ടുണ്ട്

ദുരിതങ്ങള്‍ അകറ്റി സര്‍വഐശ്വര്യത്തോടെ ജീവിക്കാനായി ഓരോ വ്യക്തിയും ആഗ്രഹിക്കാറുണ്ട്. ജീവിതത്തിലെ സര്‍വദുരിതങ്ങളും അകറ്റാനായി യജുര്‍വേദത്തില്‍ ഒരു മന്ത്രം പരാമര്‍ശിച്ചിട്ടുണ്ട്.

‘ ഓം വിശ്വാനി ദേവ സവിതര്‍ദുരിതാനി പരാസുവ
യദ് ഭദ്രം തന്ന ആസുവ ‘

വെറും രണ്ട് വരികള്‍ മാത്രമേയുള്ളെങ്കിലും ഈ മന്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരാനാകും എന്നാണ് പറയപ്പെടുന്നത്. ഏതൊന്നാണ് ഭദ്രമായുള്ളത് മംഗളമായുള്ളത് അത് ഞങ്ങളിലേക്ക് സന്നിവേശിപ്പിച്ചാലും എന്നാണ് മന്ത്രത്തിന്റെ അര്‍ത്ഥം. അല്ലയോ, സകല ലോകത്തിന്റെയും ഉല്‍പ്പാദകനും സകലവിധ ഐശ്വര്യങ്ങളുടെയും ദായകനും ശുദ്ധ സ്വരൂപനും എല്ലാ സുഖങ്ങളുടെയും പ്രകാശം പരത്തുന്ന പരമേശ്വര, അവിടുന്ന് കൃപയാല്‍ ഞങ്ങളുടെ സമ്ബൂര്‍ണദുരിതങ്ങള്‍ക്കും അവസാനമുണ്ടാക്കണമന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് സാരം.

Updated: — 1:49 am
श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar